ഇത് നമ്മുടെ ഗോപന്റ്റെ വ.ക.. :)..
എന്തോ...ആരോ പറഞ്ഞപോലെ ചെറിയ മഴ ഒരു ശുഭ ആരംഭത്തിന് നല്ലതാന്ന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്ന്‍ അതൊന്നും ഓര്‍ത്തില്ല. എന്നാലും നമ്മുടെ നായകന് ഉള്ളില്‍ നല്ല വിഷമം ഉണ്ടായിരുന്നു. താന്‍ കാരണം ആ കുട്ടിക്കും വിഷമം ഉണ്ടയെല്ലോ എന്ന്. അപ്പൊ പിന്നെ ഒരു ക്ഷമ പറയലിന് തീരുമാനിച്ചു. വീണ്ടും കാത്തിരുപ്പ്.!! ഒടുവില്‍ ഉച്ചയ്ക്ക് ഇടവേള സമയം എത്തി. ഞങ്ങള്‍ വീണ്ടും ആ കുട്ടിയെ കണ്ടു.!! നായകന്റെ ഡയലോഗ് "......, സോറി"യില്‍ ഒതുങ്ങി.
പിന്നീട് തിരിച്ചു നടക്കുമ്പോള്‍ ഉള്ളിലെ ആ ചെറിയ നൊമ്പരം ചില സാഹിത്യ രൂപത്തില്‍ പുറത്തു വന്നു. ആള് ഭയങ്കര റൊമാന്റിക് ആയിപോയി...!! പിന്നീട് അവര്‍ വീണ്ടും കണ്ടു മുട്ടും എന്ന് അന്ന് ആരും വിചാരിച്ചില്ല. പക്ഷെ ഒരാള്‍ വേണമെന്ന് വെച്ചാല്‍ എന്തും നടക്കും എന്ന് പിന്നീട് മനസിലായി. എല്ലാം ഒരു വിധിയോ അതോ ആത്മര്ത്മായ പരിശ്രമമോ എന്തോ... ആ ചെറിയ ചാറ്റല്‍ മഴ പിന്നീട് നിലക്കാത്ത പുതുമഴയായി..പ്രണയത്തിന്റെ മഴക്കാലം....
ഒരിക്കലും ഒരു മരുപച്ചപോലും കാണില്ല എന്ന് കരുതി വഴി പിരിഞ്ഞവര്‍ ഇനി ഇവിടം സ്വര്‍ഗമെന്നു തിരിഞ്ഞു നോക്കുമ്പോള്‍ അതിശയത്തോടെ കാണേണ്ടി വരുന്നെങ്കില്‍ അത് സ്വോഭാവികം എന്നല്ലാതെ എന്ത് പറയാന്‍ പറ്റും.!!
എന്നും ഓര്‍ത്തുവെക്കാവുന്ന ഈ അമൃതയിലെ പഠനകാലത്തിലെ ഏറ്റവും സുന്ദരമായ ഒരു അനുഭവമായി തോന്നുന്നു ഇപ്പോള്‍ ഇത്!! കാരണം ഇന്ന്‍ ഇതിനൊരു പ്രത്യേകത കൂടിയുണ്ട്. ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ജീവിതത്തില്‍ ഇനി അങ്ങോട്ട് ഒരുമിച്ചാണ് യാത്ര!!
എന്നും യാത്രയും പ്രകൃതിയെയും സ്നേഹിക്കുന്ന ആ സുഹൃത്തിനും പിന്നെ ആ മഴയുടെ സമ്മാനമായ അവന്റ്റെ കൂട്ടുകാരിക്കും എല്ലാ നന്മയും ഉണ്ടാകട്ടെ.
-- ഗോപകുമാർ എം ജി. ( March 16, 2012 )
ഒരുപാട് നന്ദി ഗോപാ -- അരുണ്‍....
"അങ്ങനെ ഒരു മഴക്കാലത്ത്"
അരങ്ങ്
ജീവിതത്തില്‍ ഒരിക്കെലെങ്കിലും മനസ്സില്‍ പ്രണയം തോന്നാത്തവര്‍ ഈ ലോകത്ത് ആരും തന്നെയില്ല..പക്ഷെ സത്യം പറഞ്ഞാല്‍ അത് അങ്ങോട്ട് സമ്മതിക്കുവാന്‍ ആര്‍കും അത്ര ഇഷ്ടവും അല്ല! ഇത് പറയുമ്പോഴാണ് എന്റ്റെ ഒരു സുഹൃത്തിന്റ്റെ കാര്യം ഓര്മ വരുന്നത്. ഒരു കണക്കില്‍ ഇപ്പൊ ഇതുപോലെ ഒന്ന് എഴുതിയൊപ്പിക്കുവാന്‍ കാരണവും അവന്‍ തന്നെയാണ്. കഥ, അല്ല "യാഥാര്‍ത്ഥ്യം" ഇവിടെ തുടങ്ങുന്നു. ഇതില്‍ എന്തെങ്കിലും ചേരുവ പോരായ്മ ഉണ്ടെങ്കില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. പെട്ടെന്ന് ഉണ്ടാക്കിയ വിഭാവമയതിനാല്‍ ചിലപ്പോള്‍ രുചി വ്യത്യാസം കണ്ടേക്കാം.!! പിന്നെ ആരയും പേരെടുത്ത് കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ആര്‍ക്കെങ്കിലും അതുകൊണ്ട് വിഷമം ഒന്നും ഉണ്ടാകില്ല എന്ന് കരുതിക്കോട്ടെ:)രംഗപ്രവേശം
കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദം (കുറച്ചു കട്ടിക്ക് ഇരിക്കട്ടെ) ഒക്കെ കഴിഞ്ഞ് , അതും നാട്ടിലെ ഏറ്റവും പേരുകേട്ട സ്ഥാപനത്തില്‍ പഠിച്ചിട്ട് അവിടെനിന്നും തന്നെ നല്ല "പണി" ഒന്നും ആയില്ലെലുള്ള അവസ്ഥ അതിഭീകരമാണെന്ന് അറിഞ്ഞു തുടങ്ങിയ കാലം, അതെ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്(ചുരുട്ടിക്കൂട്ടി പറഞ്ഞാല്‍ ബാച്ചിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും) അങ്ങനെ ഒരു യോഗം കൂടിയുണ്ടായിരുന്നു. അവരവര്‍ കിട്ടാവുന്ന ചെറിയ പിടിവള്ളികളൊക്കെ കണ്ടു പിടിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഞങ്ങള്‍ കുറച്ചുപേര്‍ അമൃതയില്‍ തന്നെ കൂടുവാന്‍ തീരുമാനിച്ചു. ക്ഷമിക്കണം, പറയാന്‍ വിട്ടു ഞങ്ങളുടെ വിദ്യാലയം, അമൃത വിശ്വ വിദ്യാപീഠം! ലോകത്തിലെ തന്നെ ഒരു നല്ല വിജ്ഞാനകേന്ദ്രം ആയിക്കൊണ്ടിരിക്കുന്ന സ്ഥാപനം. അങ്ങനെ ഈ ചെറിയ വലിയ പണിയൊക്കെ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ മറ്റു അവസരങ്ങള്‍ക്കായി വേഴാംബലുകളെ പോലെ മേലോട്ടും നോക്കി, ക്ഷമിക്കണം വെബ് സൈറ്റുകളും നോക്കിയിരുന്നു. കുറച്ചു നാളുകളുടെ കാത്തിരുപ്പിനു ശേഷം ഇതാ വിപ്രോ വരുന്നേ എന്നൊരു വിളി എവിടെയും അലയടിച്ചു..(!! കുറച്ചു നാടകീയത ആയിക്കോട്ടെ). എല്ലാവരും ഒരു അന്ഗത്തിനു കൂടി ബാല്യം ഉണ്ട് എന്നുറപ്പിച് അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി.ഒരു പരീക്ഷണം കൂടി!!
എന്റെ ഓര്മ (ജിമെയില്‍ records !!) ശരിയാണെങ്കില്‍ അത് ഒക്ടോബര്‍ 09 2010. ഞങ്ങള്‍ (ഇനി കുറച്ചു നേരത്തേക്ക് "ഞങ്ങള്‍" എന്നാല്‍ അന്പു, ഹരിമോന്‍,അരുണ്‍ ജ്യോതി പിന്നെ ഈ ഞാനും ) എല്ലാം വരുന്നെണ്ടത് വെച്ച് കാണാം എന്ന ചെറിയൊരു അഹങ്കാരത്തോട് തന്നെ ആ പഴയ കൊച്ചിയിലേക്ക് വണ്ടി കയറി. പോകുന്നത് കൊച്ചിയിലെക്കെങ്ങില്‍ താമസം സന്ദീപിന്റെ വീട് തന്നെ എന്നുറപ്പിച്ചു തന്നെയായിരുന്നു അമൃതപുരിയില്‍ നിന്ന് പുറപ്പെട്ടത് തന്നെ. അങ്ങനെ അവിടെയെത്തി ഞങ്ങള്‍ ഒരു ചെറിയ നാട് കാണലോക്കെ നടത്തി..(നാട്ടുകാര്‍ പൊതുവേ ഇതിനു വായനോട്ടം എന്നൊക്കെ പറയും..അപ്പോള്‍ നമ്മള്‍ പറയും "who cares" അല്ലാതെ പിന്നെ). "അതിരാവിലെ" 7 മണിക്കുതന്നെ അവിടെനിന്നും യാത്ര തുടങ്ങി. കുറച്ചു ദൂരം ഉണ്ട് പരീക്ഷകേന്ദ്രത്തിലേക്ക്, KMEA എഞ്ചിനീയറിംഗ് കോളേജ്, അവിടെയെത്തിയപ്പോള്‍ തന്നെ മനസിലായി വെല്ലുവിളി വളരെ വലുതാണെന്ന്. ഈ ലോകത്തുള്ള സകലമാന എണ്ണവും ആ "തിരു"മുറ്റത്ത് കുറ്റിയടിച്ച് നില്പോണ്ട്. എന്ത് ചെയ്യാം. വന്നു പോയില്ലേ..ഞങ്ങളുടെ ഊഴം വന്നു. പരീക്ഷ ഹാളിലേക്ക് (ഹാള്‍ എന്ന് പറഞ്ഞാല്‍ അവിടുത്തെ കമ്പ്യൂട്ടര്‍ ലാബ് തന്നെ)കയറി. കയറിയപ്പോള്‍ തന്നെ ഈ കൂട്ടത്തില്‍ ഒരുത്തന്റെ "മനസ്സില്‍ ലഡ്ഡു പൊട്ടി", അതും മൈക്രോ സെക്കന്റ് വെച്ച് !! പിന്നെയങ്ങോട്ട് ആശാന്‍ അവിടെ ഒരു പ്രത്യേക "ഓളം" തന്നെ സൃഷ്ട്ടിച്ചു. കൂട്ടത്തില്‍ സ്വതവേ ട്യൂബ് ലൈറ്റ് ബുദ്ധിയുള്ള ഞങ്ങള്‍ക്ക് ഇതുമനസിലാക്കാന്‍ പിന്നേം ഒരു മണിക്കൂര്‍ കൂടി എടുത്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരാളുടെ "മാനസികനില" അല്പം തെറ്റിയതായി മനസിലായി. എന്തായാലും ഇവിടെ വന്നതല്ലേ ഇനി ഇതുകൂടി ആയിക്കോട്ടെ എന്നും കരുതി ശേഷിച്ച മനുഷ്യജീവികള്‍ അവിടെ മാറി നിന്നു. നമ്മുടെ "ലഡ്ഡു" നായകന്‍ കൂടുതല്‍ ആക്റ്റീവ് ആയി. അദ്ദേഹം രണ്ടും കല്പിച് പരീക്ഷ ഹാളിലേക്ക് വീണ്ടും ചെന്നു. തന്റെ ഈ അവസ്ഥക്ക് കാരണമായ ആളെ ഒന്ന് പുറത്തേക്കു വിളിക്കണം എന്ന് അവിടെ നിന്ന സ്ടാഫിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപോള്‍ ആ ആള്‍ പുറത്തു വന്നു. അപ്പോഴാണു ഒരു 10 - 20 മീറ്റര്‍ മാറി നിന്ന ഞങ്ങള്‍ കുറച്ചു കഥാപാത്രങ്ങള്‍ക്ക് സംഭവത്തിന്റെ ഗൌരവം ശരിക്കും പിടികിട്ടിയത്!! അധികം താമസിച്ചില്ല, അകത്തു നിന്ന സ്റാഫ് ചേച്ചി പുറത്തു വന്നു. അവര്‍ക്കും ഇതുപോലെ ട്യൂബ് ലൈറ്റ് കത്തിയിരിക്കും..! എന്തായാലും അവര്‍ കുറച്ചു സ്വരം കടുപ്പിച് എന്തോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും പുറത്തേക്ക നടന്നു.ഉള്ളടക്കം -
പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു.എന്തോ...ആരോ പറഞ്ഞപോലെ ചെറിയ മഴ ഒരു ശുഭ ആരംഭത്തിന് നല്ലതാന്ന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്ന്‍ അതൊന്നും ഓര്‍ത്തില്ല. എന്നാലും നമ്മുടെ നായകന് ഉള്ളില്‍ നല്ല വിഷമം ഉണ്ടായിരുന്നു. താന്‍ കാരണം ആ കുട്ടിക്കും വിഷമം ഉണ്ടയെല്ലോ എന്ന്. അപ്പൊ പിന്നെ ഒരു ക്ഷമ പറയലിന് തീരുമാനിച്ചു. വീണ്ടും കാത്തിരുപ്പ്.!! ഒടുവില്‍ ഉച്ചയ്ക്ക് ഇടവേള സമയം എത്തി. ഞങ്ങള്‍ വീണ്ടും ആ കുട്ടിയെ കണ്ടു.!! നായകന്റെ ഡയലോഗ് "......, സോറി"യില്‍ ഒതുങ്ങി.
പിന്നീട് തിരിച്ചു നടക്കുമ്പോള്‍ ഉള്ളിലെ ആ ചെറിയ നൊമ്പരം ചില സാഹിത്യ രൂപത്തില്‍ പുറത്തു വന്നു. ആള് ഭയങ്കര റൊമാന്റിക് ആയിപോയി...!! പിന്നീട് അവര്‍ വീണ്ടും കണ്ടു മുട്ടും എന്ന് അന്ന് ആരും വിചാരിച്ചില്ല. പക്ഷെ ഒരാള്‍ വേണമെന്ന് വെച്ചാല്‍ എന്തും നടക്കും എന്ന് പിന്നീട് മനസിലായി. എല്ലാം ഒരു വിധിയോ അതോ ആത്മര്ത്മായ പരിശ്രമമോ എന്തോ... ആ ചെറിയ ചാറ്റല്‍ മഴ പിന്നീട് നിലക്കാത്ത പുതുമഴയായി..പ്രണയത്തിന്റെ മഴക്കാലം....
ഒരിക്കലും ഒരു മരുപച്ചപോലും കാണില്ല എന്ന് കരുതി വഴി പിരിഞ്ഞവര്‍ ഇനി ഇവിടം സ്വര്‍ഗമെന്നു തിരിഞ്ഞു നോക്കുമ്പോള്‍ അതിശയത്തോടെ കാണേണ്ടി വരുന്നെങ്കില്‍ അത് സ്വോഭാവികം എന്നല്ലാതെ എന്ത് പറയാന്‍ പറ്റും.!!
എന്നും ഓര്‍ത്തുവെക്കാവുന്ന ഈ അമൃതയിലെ പഠനകാലത്തിലെ ഏറ്റവും സുന്ദരമായ ഒരു അനുഭവമായി തോന്നുന്നു ഇപ്പോള്‍ ഇത്!! കാരണം ഇന്ന്‍ ഇതിനൊരു പ്രത്യേകത കൂടിയുണ്ട്. ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ജീവിതത്തില്‍ ഇനി അങ്ങോട്ട് ഒരുമിച്ചാണ് യാത്ര!!
എന്നും യാത്രയും പ്രകൃതിയെയും സ്നേഹിക്കുന്ന ആ സുഹൃത്തിനും പിന്നെ ആ മഴയുടെ സമ്മാനമായ അവന്റ്റെ കൂട്ടുകാരിക്കും എല്ലാ നന്മയും ഉണ്ടാകട്ടെ.
-- ഗോപകുമാർ എം ജി. ( March 16, 2012 )
ഒരുപാട് നന്ദി ഗോപാ -- അരുണ്‍....
:) thakarthu, ati poli.. wishing you many many years and life full of love ahead
ReplyDelete